Monday, 1 October 2012


                  മനസ്സിന്‍റെ  വാക്കുകള്‍ 


കുഞി ളം  കാറ്റെന്‍റെ  നെറുകില്‍ തഴുകുമ്പോ ളും

ഹൃത്തില്‍ തീക്കനല്‍  ചുടു കട്ടകളായി

 എന്താണെന്നറിയില്ല യെന്‍ തൂലികയില്‍

 നിന്നുതിരുന്നൂ  വിഷാദം മാത്രം

രാത്രി തന്‍ യാമങ്ങളില്‍ കേള്‍ക്കുന്നു,

  അങ്ങകലെ നത്തുകള്‍ തന്‍ കരച്ചിലുകള്‍

അറം  പറ്റിയയാവാക്കുകള്‍ മുഴങ്ങിടുന്നു യെന്‍

ചെവികളില്‍ പേര്‍ത്തും പേര്‍ത്തും

ഓടിയൊളിക്കുവാന്‍ നോക്കി  നിന്നാ മുഴക്കത്തില്‍  നിന്നും

നിഷ്ഫലം ,അലിന്ഹു  ചേര്‍ന്നു ഞാനതില്‍ ത്തനെ

ഒരു  ചെറു ശലഭമായ്‌  മാറിയിരുന്നെങ്കില്‍ ഞാന്‍

പാറിയക ന്നേനെ ഈ  ഭൂവില്‍  നിന്നും

കാത്തിരിപ്പു  ഇനി ഞാന്‍

കാലമാം  യവനികയ്ക്കുള്ളില്‍ മറഞീ ടുവാന്‍

Saturday, 14 July 2012

മനസ്സിലെ ഒരേട്‌ 

ഹൃ ത്തിന്‍റെ  നൊമ്പരം കുത്തി ക്കുറിക്കുമ്പോള്‍
ആരുമറിയാതെ ഞാനു മൊ രെഴുത്തു കാരി  ....
കരളിലെ കനലുകള്‍ ഊതി ക്കെടുത്തു വാന-
ക്ഷരക്കൂട്ടങ്ങള്‍  ഞാന്‍ സ്വന്തമാക്കി ...
..........................തുടങ്ങട്ടെ ......എവടെ എങ്ങനെ എന്നൊന്നും അറിയാതെ നീണ്ടു കിടക്കുന്ന ജീവിതം പോലെ തന്നെ എന്റെ ബ്ലോഗും........